Our Programs

Webinar 012

ചെറുകഥ, നോവൽ, തിരക്കഥ - സവിശേഷതകളും പരസ്പരബന്ധങ്ങളും

ചെറുകഥ, നോവൽ, തിരക്കഥ – സവിശേഷതകളും പരസ്പരബന്ധങ്ങളും

Albertian Centre for Human Resource Development and Research, St. Albert’s College Autonomous is organising Albertian Knowledge Webinar Series 2020 (AKWS2020)

12th Webinar of the series is on “ചെറുകഥ, നോവൽ, തിരക്കഥ – സവിശേഷതകളും പരസ്പരബന്ധങ്ങളും”, Shri. K V Manikandan, Short Story & Film Script Writer on Monday 27th April 2020 from 3 pm to 4 pm* For more information contact Mr Shine Antony +91-9895403578 | [email protected] | Director, Albertian Centre for Human Resource Development & Research and Assistant Professor, St. Albert’s College (Autonomous)

#albertianknowldgewebinarseries #akws2020 #stayhome #staysafe

കെ.വി മണികണ്ഠൻ

സമകാലീന മലയാള ചെറുകഥാലോകത്തിൽ ഉയർന്നുവരുന്ന പുതുശബ്ദമാണ് കെ. വി. മണികണ്ഠൻ. മലയാളത്തിലെ ഒന്നാം നിര സാഹിത്യ മാസികകളായ മാതൃഭൂമി, മാധ്യമം ആഴ്ചപ്പതിപ്പുകളിൽ തുടർച്ചയായി കഥകൾ പ്രസിദ്ധീകരിച്ചു വരുന്ന എഴുത്തുകാരൻ. കെ വി മണികണ്ഠൻ 2014 ലെ ഡിസി കിഴക്കേ മുറി ജന്മശതാബ്ദിയോടനുമ്പന്ധിച്ച് നടത്തിയ നോവൽ മത്സരത്തിൽ കെ വി മണികണ്ഠന്റെ മൂന്നാമിടങ്ങൾ ഒന്നാം സ്ഥാനം നേടിയതോടു കൂടിയാണ് അദ്ദേഹം മലയാള സാഹിത്യത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.

പതിനഞ്ച് വർഷത്തോളം പ്രവാസിയായിരുന്ന അദ്ദേഹം അക്കാലയളവിൽ മൂന്നാമിടം. കോം എന്ന പേരിൽ മലയാളത്തിലെ ആദ്യത്തെ ഇന്റനെറ്റ് മാഗസിൻ ഒരുക്കിയിരുന്നവരിൽ പ്രധാനിയായിരുന്നു. ഇതിന്റെ ആഭിമുഖ്യത്തിൽ ആദ്യത്തെ ഇന്റോ അറബ് കൾച്ചറൽ ഫെസ്റ്റ് നടത്തുകയും ചെയ്തു. ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ , ഭഗവതിയുടെ ജട എന്നിവ അദ്ദേഹത്തിന്റെ മറ്റ് ചെറുകഥാ സമാഹാരങ്ങളാണ്. പുതിയ എഴുത്തുകാരെ പരിചയപ്പെടുത്തുന്ന ‘ഓരോരോ കഥകൾ-2019’ എന്ന കൃതിയുടെ എഡിറ്ററാണ്. സനൽ കുമാർ ശശിധരന്റെ ‘ചോല’ എന്ന ചിത്രത്തിന്റെ തിരക്കഥാ കൃത്ത്. സൈബറാനന്തര മലയാളി ജീവിതത്തിൽ പ്രത്യേകിച്ചും മലയാളി സ്തീകളുടെ ജീവിതത്തിൽ ഐ ടി വിപ്ലവം നടന്നതിന് ശേഷമുള്ള ആന്തരിക സംഘർഷങ്ങളും സന്തോഷങ്ങളും സാഹിത്യത്തിലേക്ക് ഉപരിപ്ലവമല്ലാതെ പരിപ്രേക്ഷിച്ചവരിൽ മണികണ്ഠൻ ഏകനാണെന്ന് കാണാവുന്നതാണ്.